ചെറുതോണി ഡാമിന്റെ എല്ലാ ഷട്ടറുകളും വൈകിട്ട് നാലു മണിയോടെ തുറന്നു. ഷട്ടറുകള്‍ 100 സെന്റിമീറ്ററാണ് ഉയര്‍ത്തിയത്. സെക്കന്റില്‍ രണ്ട് ലക്ഷത്തി അറുപതിനായിരം ലിറ്റര്‍ വെള്ളമാണ് പുറത്തേയ്ക്കൊഴുക്കുന്നത്. ഇത് മൂന്ന് ലക്ഷം ലിറ്റര്‍ വെള്ളമായും ഉയര്‍ത്തും. നാളെ ഇത് അഞ്ച് ലക്ഷം ലിറ്ററായി ഉയര്‍ത്താനും ആലോചനയുണ്ട്.വന്‍ തോതില്‍ ജലം ഒഴിക്കിവിടുമ്പോഴുണ്ടാകുന്ന നാശനഷ്ടങ്ങള്‍ തടയാനാണ് ഘട്ടം ഘട്ടമായി പുറത്തേയ്ക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവ് കൂട്ടുന്നത്. മുല്ലപ്പെരിയാര്‍ ഡാമിലും ജലനിരപ്പുയരുന്ന പശ്ചാത്തലത്തിലാണ് കൂടുതല്‍ ജലം ഇടുക്കി ഡാമില്‍നിന്ന് പുറത്തേക്കൊഴുക്കുന്നത്.