തോമസ് ഐസക്കിന് നോട്ടീസ് നൽകാൻ ഇഡിക്ക് അധികാരമില്ല: വി ഡി സതീശൻ

തോമസ് ഐസക്കിന് പിന്തുണയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കിഫ്ബിക്കെതിരായ കേസിൽ ചോദ്യം ചെയ്യലിനായി തോമസ് ഐസകിന് നോട്ടീസ് നൽകിയ ഇഡി നടപടി തെറ്റെന്ന് വിഡി സതീശൻ പറഞ്ഞു. ഇഡിയുടെ അധികാര പരിധിയിൽ കിഫ്ബിയും മസാല ബോണ്ടും വരില്ല. കള്ളപ്പണം വെളുപ്പിക്കലിൽ മാത്രമാണ് ഇഡിക്ക് ഇടപെടാൻ കഴിയുകയെന്നും അദ്ദേഹം പറഞ്ഞു.