പാക്ക് അധിനിവേശകാശ്മീരിനെ ആസാദ് കാശ്മീര്‍ എന്ന് വിളിച്ച് വിവാദത്തിൽപ്പെട്ട് മുന്‍ മന്ത്രിയും എംഎൽഎയുമായ കെ ടി ജലീല്‍. പഞ്ചാബ് കാശ്മീര്‍ സന്ദര്‍ശനത്തിനെക്കുറിച്ചുള്ള തന്റെ ഫേസ് ബുക്ക് പോസ്റ്റിലാണ് ജലീൽ പാക്കിസ്ഥാന്‍ കയ്യടക്കിയ കാശ്മീരിനെ ആസാദ് കാശ്മീര്‍ എന്ന് പരാമർശിച്ചത്. മാത്രമല്ല ജമ്മു കാശ്മീരിനെ പാക്കിസ്ഥാന്‍ വിളിക്കുന്ന പോലെ ഇന്ത്യന്‍ അധീന കാശ്മീര്‍ എന്നും ജലീല്‍ ഫേസ് ബുക്കില്‍ പരാമര്‍ശിക്കുന്നുണ്ട്. ഇതും വലിയ വിവാദത്തിന് കാരണമായിരിക്കുകയാണ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി തന്റെ പഞ്ചാബ് കാശ്മീര്‍ സന്ദര്‍ശനത്തെക്കുറിച്ച് ജലീല്‍ ഫേസ് ബുക്ക് കുറിപ്പുകള്‍ എഴുതിക്കൊണ്ടിരിക്കുകയാണ്.
https://m.facebook.com/story.php?story_fbid=pfbid0254nBmch8VRsw8UsvQhRDdS6MSpdg5kV4DxA2QfYimKjRfHZGTHqvsFijGxhKVTDVl&id=100044161883012