പാലക്കാട്: പാലക്കാട് കൊല്ലപ്പെട്ട സി.പി.ഐ.എം ലോക്കല്‍ കമ്മിറ്റി അംഗമായ ഷാജഹാൻ്റെ കൊലപാതകത്തിൽ ബിജെപിക്കെതിരെ കുടുംബം.
പ്രതികളില്‍ നിന്ന് വധഭീഷണി ഉണ്ടായിരുന്നതായും ആസൂത്രിത കൊലയ്ക്ക് പിന്നില്‍ ബി.ജെ.പി ആണെന്നും കുടുംബം ആരോപിച്ചു.
ഷാജഹാന്‍ സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറിയായ ശേഷമാണ് പ്രതികളുമായി തര്‍ക്കം തുടങ്ങിയത്.
പ്രതികള്‍ ഒരു വര്‍ഷം മുമ്പ് വരെ സി.പി.ഐ.എം പ്രവര്‍ത്തകര്‍ ആയിരുന്നു. ഷാജഹാനെ ബ്രാഞ്ച് സെക്രട്ടറിയായി തെരഞ്ഞെടുത്ത സമ്മേളനത്തിന് ശേഷമാണ് പാര്‍ട്ടിയില്‍ നിന്ന് മാറിനിന്നത്. ഒരു വര്‍ഷമായി ഷാജഹാനും പ്രതികളും തമ്മില്‍ പ്രശ്‌നമുണ്ടായിരുന്നു.കഴിഞ്ഞ ദിവസങ്ങളിലൊക്കെ ബി.ജെ.പിയുടെ ബാനറുമായി പ്രതികൾ എത്തിയിരുന്നു. ബി.ജെ.പിയുടെ സഹായമില്ലാതെ കൊലപാതകം നടക്കില്ല എന്നും കുടുംബാംഗങ്ങൾ പറഞ്ഞു,
ഒന്നാം പ്രതി ശബരീഷ്, രണ്ടാം പ്രതി അനീഷ്, മൂന്നാം പ്രതി നവീന്‍ എന്നിവര്‍ വെട്ടുമെന്ന് രണ്ട് മാസം മുമ്പ് ഭീഷണിപ്പെടുത്തിയിരുന്നു. രണ്ട് ദിവസം മുമ്പ് നവീന്‍ വെട്ടിക്കൊല്ലുമെന്നും ആവർത്തിച്ചു.