ലോകായുക്ത നിയമ ഭേദഗതിയില്‍ സിപിഐ മന്ത്രിമാരായ കെ രാജനും പി പ്രസാദും മന്ത്രിസഭയില്‍ എതിര്‍പ്പ് ഉന്നയിച്ചു. ബില്ലില്‍ മാറ്റം വേണമെന്നും ഇതേ കുറിച്ച് വിശദമായ ചര്‍ച്ച വേണമെന്നു ര മന്ത്രിമാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഓര്‍ഡിനന്‍സിന് പകരമുള്ള ബില്ലില്‍ ഇപ്പോള്‍ മാറ്റം കൊണ്ട് വന്നാല്‍ നിയമ പ്രശ്‌നം ഉണ്ടാകുമെന്നും ആയതിനാൽ പിന്നീട് ചർച്ച ആകാമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.ചര്‍ച്ച ഇല്ലെങ്കില്‍ സഭയില്‍ ഭേദഗതി കൊണ്ട് വരാനാണ് സിപിഐ നീക്കം. ബില്‍ ഇതേ പോലെ തന്നെ അവതരിപ്പിക്കാമെന്നും ശേഷം ചര്‍ച്ചയില്‍ ഉയരുന്ന നിര്‍ദ്ദേശം ഔദ്യോഗിക ഭേദഗതിയായി കൊണ്ട് വരുന്നത് പരിഗണിക്കാമെന്നുമാണ് മന്ത്രി പി രാജീവ് അറിയിച്ചത്.