‘ലൈംഗിക പ്രകോപനമുണ്ടാക്കുന്ന വസ്ത്രം’; സിവിക് ചന്ദ്രനെതിരായ ലൈംഗികാതിക്രമക്കേസിൽ കോടതി

0
30

സാമൂഹിക പ്രവർത്തകനുമായ സിവിക് ചന്ദ്രന് എതിരായ ലൈംഗികാതിക്രമക്കേസിൽ
മുൻകൂർ ജാമ്യം അനുവദിച്ച് കോടതി നിരീക്ഷിച്ചത് പരാതിക്കാരി ലൈംഗികപരമായി പ്രകോപനം ഉണ്ടാക്കുന്ന തരത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചിരുന്നു വെന്ന്. സെക്ഷൻ 354 പ്രകാരം പ്രഥമദൃഷ്ട്യാ കേസ് എടുക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു.
പ്രതി പരാതിക്കാരിയുടെ ചിത്രങ്ങളും ജാമ്യാപേക്ഷയ്‌ക്കൊപ്പം ഹാജരാക്കിയിരുന്നു.ഇത് പരിശോധിച്ച കോഴിക്കോട് സെഷൻസ് കോടതി സെക്ഷൻ 354 എ പ്രതികൾക്കെതിരെ പ്രഥമദൃഷ്ട്യാ പരാതിനിലനിൽക്കില്ലെന്ന് ഉത്തരവിൽ ചൂണ്ടിക്കാട്ടി.

ശാരീരിക അവശതകളുള്ള, എഴുപത്തിനാലു വയസുകാരനായ പ്രതി പരാതിക്കാരിയെ ബലം പ്രയോ​ഗിച്ച് മടിയിൽ കിടത്തി, സ്വകാര്യ ഭാ​ഗത്ത് സ്പർശിക്കാൻ ശ്രമിച്ചെന്നു പറയുന്നത് വിശ്വസിക്കാൻ കഴിയില്ലെന്നും കോടതി പറഞ്ഞു. സെക്ഷൻ 354 പ്രകാരം കേസ് എടുക്കണമെങ്കിൽ ഒരു സ്ത്രീയുടെ മാന്യതക്കും അന്തസിനും ഭം​ഗം വരുത്തിയതിന് മതിയായ തെളിവുകൾ ഉണ്ടായിരിക്കണം എന്നും കോടതി പറഞ്ഞു.