വയനാട് നടവയലില്‍ ആറും ഏഴും വയസ്സുള്ള മൂന്നു ആദിവാസി കുട്ടികളെ മര്‍ദിച്ച സംഭവത്തില്‍ ഇടപെട്ട് ബാലാവകാശ കമ്മിഷന്‍. സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ കമ്മിഷന് പരാതി നല്‍കിയിരുന്നു, തുടർന്നാണ് നടപടി. ശിശു സംരക്ഷണ ഓഫിസറോട് ബാലാവകാശ കമ്മിഷന്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ‘
ഇന്നലെ വൈകുന്നേരമാണ് നെയ്ക്കുപ്പ ആദിവാസി കോളനിയിലെ മൂന്ന് കുട്ടികളെ അയല്‍വാസി രാധാകൃഷ്ണന്‍ ക്രൂരമായി മര്‍ദിച്ചത്. തന്റെ വയലിലെ വരമ്പ് ചവിട്ടി നശിപ്പിച്ചു എന്നാരോപിച്ചായിരുന്നു മര്‍ദനം. കാലിനും പുറത്തും പരുക്കേറ്റ കുട്ടികളെ പനമരം ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി. മര്‍ദനമേറ്റ കുട്ടികളില്‍ ഒരാള് നേരത്തെ ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയമായതാണ്.