സംസ്ഥാന സര്‍ക്കാരിന്റെ ഓണക്കിറ്റ് വിതരണം ചൊവ്വാഴ്ച മുതല്‍ ആരംഭിക്കും. തുണി സഞ്ചി ഉള്‍പ്പടെ 14 ഇനങ്ങളാണ് ഓണക്കിറ്റില്‍ അടങ്ങിയിരിക്കുന്നത്. കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഓഗസ്റ്റ് 22ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.90 ലക്ഷം ഭക്ഷ്യക്കിറ്റുകളാണ് സംസ്ഥാനത്തെ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കായി തയ്യാറാകുന്നത്.പാക്കിംഗ് എണ്‍പത് ശതമാനത്തോളം പൂര്‍ത്തിയായതായി സപ്ലൈകോ അറിയിച്ചു. ഓണത്തിന് മുമ്പ് കിറ്റ് വിതരണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. അന്ത്യോദയ കാര്‍ഡുടമകള്‍ക്കാണ് ആദ്യം കിറ്റ് വിതരണം ചെയ്യുക.