വയനാട്ടില്‍ ആനക്കൊമ്പുകളുമായി മൂന്നുപേര്‍ പിടിയിലായിൽ. പാല്‍ച്ചുരം പള്ളിക്കോണം സുനില്‍ (38), പാല്‍ച്ചുരം ചുറ്റുവിള പുത്തന്‍ വീട്ടില്‍ സി എസ് മനു (37), കാര്യമ്പാടി പാലം തൊടുക അന്‍വര്‍ ഷാ (34) എന്നിവരെണ് അറസ്റ്റ് ചെയ്തത്. ഫോറസ്റ്റ് ഇന്റലിജന്‍സ് വിഭാഗത്തിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ഇവരിൽനിന്ന് രണ്ട് ആനക്കൊമ്പുകളാണ് കണ്ടെടുത്തത്. ഇവര്‍ സഞ്ചരിച്ച ബൈക്കും പിടിച്ചെടുത്തു.