വി​ഴി​ഞ്ഞം സ​മ​രം: ഇന്നു ച​ർ​ച്ച

0
17

വിഴിഞ്ഞം തുറമുഖത്ത് സമരം ചെയ്യുന്ന മത്സ്യത്തൊഴിലാളികളുമായി സർക്കാർ ഇന്ന് ചർച്ച നടത്തും.​​​ തു​​​റ​​​മു​​​ഖ നി​​​ർ​​​മാ​​​ണ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യുണ്ടാ​​​യ തീ​​​ര​​​ശോ​​​ഷ​​​ണം മൂ​​​ലം വീ​​​ടും തൊ​​​ഴി​​​ലും ന​​​ഷ്ട​​​മാ​​​യ​​​വ​​​രെ പു​​​ന​​​ര​​​ധി​​​വ​​​സി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്ന​​​ത് ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ ഉ​​​ന്ന​​​യി​​​ച്ചാണ് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ല​​​ത്തീ​​​ൻ അ​​​തി​​​രൂ​​​പ​​​ത​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ സ​​​മ​​​രം നടക്കുന്നത്. ഫിഷറീസ് മന്ത്രി വി. അബ്ദുറഹ്മാന്റെ അധ്യക്ഷതയിലാകും നിർണായക ചർച്ച. ഏഴിന ആവശ്യങ്ങളും അംഗീകരിക്കാതെ പിന്നോട്ടില്ലെന്ന നിലപാടിലാണ് മത്സ്യത്തൊഴിലാളികൾ.

ദി​​​വ​​​സ​​​ങ്ങ​​​ളാ​​​യി സ​​​മ​​​രം ന​​​ട​​​ത്തു​​​ന്ന തീ​​​ര​​​ദേ​​​ശ ജ​​​ന​​​ത​​​യു​​​മാ​​​യി സ​​​ർ​​​ക്കാ​​​ർ ത​​​ല​​​ത്തി​​​ൽ ച​​​ർ​​​ച്ച​​​ക​​​ൾ ന​​​ട​​​ത്താ​​​ത്ത​​​തി​​​നെ​​​തി​​​രേ രൂ​​​ക്ഷ​​​മാ​​​യ പ്ര​​​തി​​​ഷേ​​​ധം വി​​​വി​​​ധ കോ​​​ണു​​​ക​​​ളി​​​ൽനി​​​ന്ന് ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ഉ​​​യ​​​ർ​​​ന്നി​​​രു​​​ന്നു. ഇ​​​തേത്തു​​​ട​​​ർ​​​ന്നാ​​​ണ് ച​​​ർ​​​ച്ച​​​യ്ക്ക് ത​​​യാ​​​റാ​​​കു​​​ന്ന​​​ത്.

ഫി​​​ഷ​​​റീ​​​സ് മ​​​ന്ത്രി വി. ​​​അ​​​ബ്ദു​​​റ​​​ഹ്‌മാ​​​ൻ വ്യാഴാഴ്ച സ​​​മ​​​ര​​​സ​​​മി​​​തി ജ​​​ന​​​റ​​​ൽ ക​​​ണ്‍​വീ​​​ന​​​ർ മോ​​​ണ്‍. യൂ​​​ജി​​​ൻ എ​​​ച്ച്. പെ​​​രേ​​​ര​​​യെ ഫോ​​​ണി​​​ൽ വി​​​ളി​​​ച്ചു. ഡ​​​ൽ​​​ഹി​​​യി​​​ലു​​​ള്ള മ​​​ന്ത്രി ഇ​​​ന്നു രാ​​​വി​​​ലെ കൊ​​​ച്ചി​​​യി​​​ലെ​​​ത്തും. ​ വൈ​​​കു​​​ന്നേ​​​രം ച​​​ർ​​​ച്ച ന​​​ട​​​ത്താ​​​നാ​​​ണ് സാ​​​ധ്യ​​​ത.