തിരുവനന്തപുരം :മുസ്ലിം ലീഗിന്റെ കൊടിപിടിച്ചവനോട് പാകിസ്ഥാനിൽ പോകാൻ ആക്രോശിച്ച കോൺഗ്രസ്സു കാരനുവേണ്ടി അതേ ലീഗുകാരനെ പാർട്ടിയിൽ നിന്നും പുറത്താക്കിയ മുസ്ലിം ലീഗിൽ പ്രവർത്തിക്കാൻ ആത്മാഭിമാനമുള്ള പ്രവർത്തകർക്ക് കഴിയില്ലെന്ന് ഐ എൻ എൽ സംസ്ഥാന പ്രസിഡന്റ് പ്രൊഫ :എ. പി. അബ്ദുൽ വഹാബ് അഭിപ്രായപ്പെട്ടു.മുസ്ലിം ലീഗിൽ നിന്നും രാജിവെച്ചു ഐ എൻ എല്ലിൽ ചേർന്ന വെമ്പായം നസീറിനും സഹപ്രവർത്തകർ ക്കും പാർട്ടി മെംമ്പർഷിപ്പ് നൽകി ഐ എൻ എല്ലിൽ ചേർക്കുന്നചടങ്ങ് ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.കോൺഗ്രസ്സുകാരെല്ലാം സംഘികളല്ലെങ്കിലും ചില സംഘികൾ കോൺഗ്രസ്സിൽ ഉണ്ട്.വെമ്പായം നസീറിനുണ്ടായ ദുരനുഭവം അതിനുതെളിവാണ്.അത്തരം വ്യക്തികളോട് വിശദീകരണം ചോദിക്കാനുള്ള നട്ടെല്ലുപോലും കോൺഗ്രസ്സിന് ഇല്ലാതെപോയി അദ്ദേഹം കൂട്ടിചേർത്തു. ഐ എൻ എൽ ജില്ലാ പ്രസിഡന്റ് എം. ബഷറുള്ള അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി നാസർ കോയ തങ്ങൾ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ അഡ്വ. മനോജ് സി നായർ, എ എൽ എം ഖാസിം, സംസ്ഥാന സെക്രട്ടറി അഡ്വ. ജെ. തംറൂഖ്,നാഷണൽ വിമൺസ് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി നജുമ്മുന്നിസ, ലേബർ യൂണിയൻ സംസ്ഥാന പ്രസിഡന്റ് സനൽകുമാർ കാട്ടായിക്കോണം, നാഷണൽ ദളിത് ലീഗ് സംസ്ഥാന പ്രസിഡന്റ് കാച്ചാണി അജിത്ത്, നാഷണൽ പ്രവാസി ലീഗ് സംസ്ഥാന പ്രസിഡന്റ് റഫീഖ് അഴിയൂർ, ജനറൽ സെക്രട്ടറി സാലിം ബേക്കൽ, ട്രെഷറർ ഷാനവാസ് തോളിക്കോട്, ഡോ. ദസ്‌തകീർ, നാഷണൽ യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് റഹ്മത്തുള്ള ആസാദ് പൂന്തുറ,ഐ എൻ എൽ ജില്ലാ ഭാരവാഹികളായ ഹിദയത്ത് ബീമാപ്പള്ളി, സുമ വി എസ്, നസീർ തോളിക്കോട്, കലാം ബീമാപ്പള്ളി, മുഹമ്മദ് സജിൽ, ശോഭ, താജുദീൻ ബീമാപ്പള്ളി, അനിൽ ചിറക്കുളം, പുത്തൻപാലം ഷാജി തുടങ്ങിയവർ സംസാരിച്ചു.