വിഴിഞ്ഞം സമരം; കരമാര്‍ഗവും, കടല്‍മാര്‍ഗവും തുറമുഖം ഉപരോധിക്കും

0
27

മത്സ്യത്തൊഴിലാളികള്‍ സമരം ശക്തമാക്കിയതിൻ്റെ ഭാഗമായി കരമാര്‍ഗവും, കടല്‍മാര്‍ഗവും തുറമുഖം ഉപരോധിക്കുന്നു.  പൂന്തുറ ഇടവകയുടെ നേതൃത്വത്തിലാണ്  കടല്‍ വഴി തുറമുഖം വളയുന്നത് , നിരവധി വള്ളങ്ങള്‍ പ്രതിഷേധത്തിനെത്തി.

ചെറിയതുറ, സെന്റ് സെവ്യേഴ്സ്, ചെറുവെട്ടുകാട് ഇടവകയില്‍ നിന്നുള്ള മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ കരമാര്‍ഗമെത്തി തുറമുഖം ഉപരോധിക്കും. സമരത്തിന് പിന്തുണ അറിയിച്ച് മറ്റ് ജില്ലകളില്‍ നിന്നുള്ളവര്‍ കൂടി വിഴിഞ്ഞത്തേക്ക് എത്തിയിട്ടുണ്ട്. മന്ത്രിതല ചര്‍ച്ചയില്‍ സമവായ നീക്കങ്ങളിലേക്ക് കടന്നിരുന്നു. എങ്കിലും ആവശ്യങ്ങള്‍ പൂര്‍ണമായി അംഗീകരിക്കുന്നതിനായുള്ള സമ്മര്‍ദ്ദം ശക്തമാക്കാനാണ് തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ തീരുമാനം.