പാപ്പിനിശ്ശേരി മുസ്ലിം അസോസിയേഷൻ അംഗങ്ങളുടെ കുട്ടികളെ മൊമൻ്റോ നൽകി ആദരിച്ചു

0
15

കുവൈത്ത്: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ വിജയിച്ച കുവൈത്ത് പാപ്പിനിശ്ശേരി മുസ്ലിം അസോസിയേഷൻ അംഗങ്ങളുടെ കുട്ടികളെ മൊമൻ്റോ നൽകി ആദരിച്ചു

പാപ്പിനിശ്ശേരി ഹിദായത്തുൽ ഇസ്ലാം മഹല്ല് പ്രസിഡണ്ട് എ.കെ അബ്ദുൾ ബാഖി ചടങ്ങ് ഉത്ഘാടനം ചെയ്തു. പാപ്പിനിശ്ശേരി ബോട്ട് ജെട്ടിക്ക് സമീപം നടന്ന ചടങ്ങിൽ മുഖ്യ രക്ഷാധികാരി ഹംസക്കുട്ടി ഹാജി പി.ടി.പി അദ്യക്ഷത വഹിച്ചു.
കെ.പി.എം.എ കോഡിനേറ്റർമാരായ അബ്ദുൾ മജീദ് കെ.പി, മുഹമ്മദലി പി.പി.പി, സാമൂഹ്യ പ്രവർത്തകൻ റമീസ് പാപ്പിനിശ്ശേരി, അബ്ദുൾ ലത്തീഫ് ആശംസകൾ നേർന്നു

ഹംസക്കുട്ടി ഹാജി പി.ടി.പി, എ.കെ അബ്ദുൾ ബാഖി, മുഹമ്മദ് സലീം പി.പി.പി, ഹസീബ് കെ.കെ, മുഹമ്മദലി പി.പി.പി, അബ്ദുൾ ലത്തീഫ്, റമീസ് പാപ്പിനിശ്ശേരി എന്നിവർ കുട്ടികൾക്ക് ഉപഹാരം നൽകി

എസ്.എസ്.എൽ.സി വിഭാഗത്തിൽ മുഹമ്മദ് സയാൻ സലീം, റിഫാൻ മുഹമ്മദ് റാഫി, സയ്യിദ് മുഹമ്മദ് ഷാസിൽ, മുഹമ്മദ് ഷയാൻ അഫ്സൽ എന്നിവരും പ്ലസ് ടു വിഭാഗത്തിൽ റിയ ഫാത്തിമ, മുഹമ്മദ് റിസ് വാൻ, സമർ ബി എന്നിവർക്കാണ് ഉപഹാരം നൽകിയത്

40 വർഷം പൂർത്തികരിച്ച മുഖ്യ രക്ഷാധികാരി ഹംസക്കുട്ടി ഹാജി പി.ടി.പി യെ ചടങ്ങിൽ വെച്ച് പൊന്നാട നൽകി ആദരിച്ചു.

വൈസ് പ്രസിഡണ്ട് മുഹമ്മദ് സലീം പി.പി.പി സ്വാഗതവും എക്സിക്യൂട്ടീവ് അംഗം മൊയ്തു മേമി നന്ദിയും പറഞ്ഞു.
യൂസുഫ് ചുങ്കം, കോയ തങ്ങൾ, ഹബീബ് പി.പി, എ.പി മുഹമ്മദ് റാഫി നേത്യത്വം നൽകി