കുടയത്തൂര്‍ ഉരുള്‍പൊട്ടല്‍: അഞ്ചുപേരുടേയും മൃതദേഹങ്ങൾ കണ്ടെടുത്തു

0
21

തൊടുപുഴ കുടയത്തൂരിലുണ്ടായ ഉരുള്‍പൊട്ടലില്‍ പെട്ട അഞ്ചുപേരുടേയും മൃതദേഹങ്ങൾ കണ്ടെടുത്തു.  ഇന്ന് പുലര്‍ച്ചെയുണ്ടായ ഉരുള്‍പൊട്ടലില്‍ ചിറ്റടിച്ചാലില്‍ സോമന്റെ വീടാണ് ഒലിച്ചു പോയത്. സോമൻ, ഭാര്യ ജയ,  സോമന്റെ അമ്മ തങ്കമ്മ, മകൾ ഷിമ, ഷിമയുടെ മകൻ നാലുവയസുള്ള ദേവാനന്ദു എന്നിവരാണ് മരിച്ചത്.

തങ്കമ്മയുടെ മൃതദേഹമണ് ആദ്യം കണ്ടെത്തിയത്. തുടർന്ന് ദേവനന്ദുവിന്റെയും ഷിമയുടേയും  കണ്ടെത്തി. പിന്നീടാണ് സോമന്റെയും ഭാര്യ ജയയുടേയും മൃതദേഹങ്ങൾ കണ്ടെടുത്തത്. വീട് നിലനിന്നിരുന്ന സ്ഥലത്ത് നിന്ന് താഴെയായാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്.