മന്ത്രി വീണാ ജോര്‍ജ്ജിന് സ്പീക്കറുടെ താക്കീത്

0
29

പി.പി.ഇ കിറ്റ് അഴിമതി സംബന്ധിച്ച്  നിയമസഭയില്‍ അവ്യക്തമറുപടി നല്‍കിയ വീണ ജോര്‍ജിന് സ്പീക്കറുടെ താക്കീത്.  കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി എ.പി അനില്‍ കുമാര്‍ നല്‍കിയ പരാതിയിലാണ് സ്പീക്കറുടെ നടപടി.

പി.പി.ഇ കിറ്റ് അഴിമതി സംബന്ധിച്ച് യു.ഡി എഫ് എം എല്‍ എ മാരുടെ ചോദ്യത്തിന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് വ്യക്തമായ മറുപടി തരാതെ ഒളിച്ചു കളിക്കുകയായിരുന്നു. ഇത് മേലാല്‍ ആവര്‍ത്തിക്കരുതെന്നും അംഗങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കണമെന്നും സ്പീക്കര്‍ ഉത്തരവിട്ടു.