സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു; ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാം, തീയേറ്ററുകൾ തുറക്കില്ല, ബാറുകൾ തുറക്കും

0
23

തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. ഇന്ന് ചേർന്ന് കൊറോണ അവലോകന യോഗത്തിലാണ് കൂടുതൽ ഇളവുകൾ നൽകുന്നത് സംബന്ധിച്ച് തീരുമാനമായത്. ഹോട്ടലുകളിലും ബാറുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതി നൽകുന്നതിൽ തടസ്സമില്ലെന്ന് അവലോകന യോഗത്തിൽ വിലയിരുത്തി. സംസ്ഥാനത്ത് ബാറുകൾ തുറക്കാനും തീരുമാനമായി.രണ്ട് ഡോസ് വാക്‌സിൻ എടുത്തവർക്കായിരിക്കും ബാറുകളിൽ പ്രവേശനം. ഹോട്ടലുകളും ഈ നിബന്ധന പാലിക്കണം. എസി ഉപയോഗിക്കാൻ പാടില്ല. സിറ്റിംഗ് കപ്പാസിറ്റിയുടെ അൻപത് ശതമാനം പേർക്ക് മാത്രമായിരിക്കും പ്രവേശനം.തീയേറ്ററുകൾ ഇപ്പോൾ തുറക്കേണ്ട സാഹചര്യമില്ലെന്നും യോഗം തീരുമാനമെടുത്തു. ഇപ്പോഴത്തെ സാഹചര്യം തീയേറ്ററുകൾ തുറക്കാൻ അനുയോജ്യമല്ലെന്നാണ് വിലയിരുത്തൽ.