തിരുവനന്തപുരം പട്ടത്ത് പ്രധാനമന്ത്രിക്ക് എതിരെ മുദ്രാവാക്യങ്ങളെഴുതി ദുരൂഹ സാഹചര്യത്തില്‍ കണ്ട യുപി രജിസ്ട്രേഷൻ കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. പഞ്ചാബ് സ്വദേശിയായ ഓംകാറിൻ്റെ പേരിലുള്ള വാഹനമാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇന്ന് വൈകിട്ടോടെയാണ് പട്ടം റോയല്‍ ക്ലബിനു മുന്നില്‍ വാഹനം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ഹോട്ടലില്‍ ബഹളമുണ്ടാക്കി വാഹനം ഉപേക്ഷിച്ച് കടന്നുകളഞ്ഞ പഞ്ചാബ് സ്വദേശിക്കായി പോലീസ് തെരച്ചില്‍ ഊര്‍ജിതമാക്കി.