കോവിഡ് വ്യാപനം; സംസ്ഥാനത്തെ സ്‌കൂളുകളിലെ പഠനം തുടരുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം നാളെ

0
31

സംസ്ഥാനത്ത് കൊവിഡ് കേസുകൾ വർധിക്കുന്നതിനിടെ സ്‌കൂളുകൾ  തുടരുന്നത് സംബന്ധിച്ചുള്ള അന്തിമ തീരുമാനം നാളെ ചേരുന്ന കൊവിഡ് അവലോകന യോഗത്തിൽ കൈക്കൊള്ളുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.  മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തിയതിന് ശേഷമാണ് അദ്ദേഹം ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. സ്കൂൾ അധ്യയനം, വിവിധ പരീക്ഷകൾ എന്നിവ സംബന്ധിച്ചാണ് നാളെ ചേരുന്ന അവലോകന യോഗത്തിൽ തീരുമാനം കൈക്കൊള്ളുക.