കോവിഡ്: സ്കൂളുകൾ അടച്ചിടും, രാത്രി കർഫ്യൂ ഇല്ല

0
30

കോവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ സ്കൂളുകൾ അടച്ചിടാൻ തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധ്യക്ഷതയിൽ ചേർന്ന കൊവിഡ് അവലോകന യോഗത്തിലാണ്  തീരുമാനം.  ഒന്ന് മുതൽ ഒൻപതാം ക്ലാസ് വരെ ഓൺലൈൻ ക്ലാസ് മാത്രമായിരിക്കും ഉണ്ടായിരിക്കുക.  ജനുവരി 21ന് ശേഷം ഒമ്പതാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ക്ലാസ് ഉണ്ടായിരിക്കില്ല. എന്നാൽ, പത്താം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള ക്ലാസുകൾ പതിവ് പോലെ നടക്കും. ഒമ്പതാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ഓഫ് ലൈൻ ക്ലാസുകൾ തുടരും

.സ്കൂളുകൾ, കോളേജുകൾ അടക്കമുള്ള എല്ലാ സ്ഥാപനങ്ങളും കൊവിഡ് വ്യാപനം രൂക്ഷമാവുകയോ കൂടുതൽ രോഗികളുണ്ടെന്ന് കണ്ടെത്തുകയോ ചെയ്താൻ മേലാധികാരികൾക്ക് അടച്ചിടാം. സർക്കാർ പരിപാടികൾ പരാമാവധി ഓൺലൈൻ ആക്കാനും അവലോകന യോഗത്തിൽ തീരുമാനമായി