സംസ്ഥാനത്ത് കോവിഡിന്റെ മൂന്നാം തരംഗമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഇത് തുടക്കത്തിൽ തന്നെ അതിതീവ്രമാണ്. ഡെൽറ്റ, ഒമൈക്രോൺ വൈറസുകളാണ് വ്യാപനത്തിന് കാരണം. ഡെൽറ്റയേക്കാൾ അഞ്ചോ ആറോ ഇരട്ടി ഒമൈക്രോണിന് വ്യാപനമുണ്ട്. ഒമൈക്രോണിന് മണവും രുചിയും നഷ്ടപ്പെടുന്ന ലക്ഷണം കുറവാണ്. 17 ശതമാനം പേർക്ക് മാത്രമാണ് ഈ ലക്ഷണങ്ങൾ കണ്ടത്. അതിനാൽ ജലദോഷം ഉണ്ടെങ്കിൽ കോവിഡ് പരിശോധന നടത്തണം. ഒമൈക്രോൺ വന്ന് പോവട്ടെ എന്ന് കരുതരുത്. ഒമൈക്രോൺ നിസ്സാര വൈറസാണെന്ന പ്രചാരണം തെറ്റാണ് എന്നും മന്ത്രി പറഞ്ഞു.