ദിലീപിനെതിരെ കൊലപാതക ഗൂഢാലോചന കുറ്റവും ചുമത്തി

0
40

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി നാളത്തേക്ക് മാറ്റി. അതേസമയം  ദിലീപിനെതിരെ കൊലപാതക ഗൂഢാലോചന കുറ്റവും പോലീസ് ചുമത്തി .  ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ പദ്ധതിയിട്ട എന്ന വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തിലാണിത്. നേരത്തെ ചുമത്തിയ വകുപ്പില്‍ മാറ്റം വരുത്തി പുതിയ റിപ്പോര്‍ട്ട് അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിക്കും. കേസില്‍ ദിലീപ്, സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സുരാജ്, സുഹൃത്ത് ശരത് എന്നിവരും മുന്‍കൂര്‍ ജാമ്യാപേക്ഷ  സമർപ്പിച്ചിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥൻ ഉദ്യോഗസ്ഥന്‍ ഡിവൈഎസ്പി ബിജു കെ പൗലോസ്, ദിലീപിനെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്ന ഡിവൈഎസ്പി കെ എസ് സുദര്‍ശന്‍ ഉള്‍പ്പടെയുള്ള അന്വേഷണ ഉദ്യോഗസ്ഥരെയും പള്‍സര്‍ സുനിയെയും അപായപ്പെടുത്താന്‍ ദീലിപ് പദ്ധതിയിട്ടു എന്നതാണ്  കേസ്.