ഹരിതയിൽ നിന്ന് പുറത്താക്കിയവർ ചേർന്ന് ഷീറോയെന്ന പുതിയ സംഘടന രൂപികരിച്ചു

0
54

ഹരിതയില്‍ നിന്നും പുറത്താക്കിയവർ ചേർന്ന് പുതിയ സംഘടന രൂപികരിച്ചു.  ഷീറോ(സോഷ്യൽ ഹെൽത്ത് എംപവർമെന്റ് റിസോഴ്‌സ് ഓർഗനൈസേഷൻ) എന്ന സന്നദ്ധ സംഘടനയ്ക്കാണ് രൂപം നൽകിയത്. ഷീറോയുടെ ഭരണസമിതിയിലെ ഏഴുപേരില്‍ 5 പേരും ഹരിത മുന്‍ ഭാരവാഹികളാണ്.

ഹരിത മുൻ സംസ്ഥാന പ്രസിഡൻറ് മുഫീദ തെസ്‌നിയാണ് സംഘടനയുടെ ചെയർപേഴ്‌സൺ. ഒരു രാഷ്ട്രീയ പാർട്ടിയുടേയും കീഴിലല്ല സംഘടന രജിസ്റ്റർ ചെയ്തതെന്നും, അസമത്വവും അനീതിയും നിറഞ്ഞ സൊസൈറ്റിയിൽ ഞങ്ങളാൽ കഴിയും വിധം തുല്ല്യനീതിക്ക് വേണ്ടി പ്രവർത്തിക്കുമെന്നും മുഫീദ തെസ്‌നി ഫേസ്ബുക്കിൽ കുറിച്ചു.