കൊച്ചി: പുരാവസ്തു വില്പനയുടെ പേരില്‍ ആളുകളെ കബളിപ്പിച്ച് പണം തട്ടിയ സംഭവത്തില്‍ അറസ്റ്റ് ചെയ്ത മോന്‍സന്‍ മാവുങ്കലിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു.മോന്‍സന്‍ നല്‍കിയ ജാമ്യാപേക്ഷ കോടതി തള്ളി. അതേസമയം ഇയാള്‍ക്ക് മതിയായ ചികിത്സകള്‍ നല്‍കണമെന്നും ഉത്തരവിട്ടു.
മൂന്ന് ദിവസത്തേക്കാണ് ഇയാളെ എറണാകുളം അഡീഷണല്‍ സി.ജെ.എം കോടതി കസ്റ്റഡിയില്‍ വിട്ടത്.
എച്ച്.എസ്.ബി.സി ബാങ്കിന്റെ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയാണ് പ്രതി തട്ടിപ്പ് നടത്തിയതെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചിരുന്നു. വ്യാജ അക്കൗണ്ട് എങ്ങനെ ഉണ്ടാക്കി, ഇതിനായി ഉപയോഗിച്ച ഹാര്‍ഡ് വെയര്‍ എന്നിവ കണ്ടേത്തണ്ടതുണ്ടെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു.