സംസ്ഥാനത്ത് ഇന്ന് കൊവിഡ് അവലോകന യോഗം ചേരും

0
25

മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ സംസ്ഥാനത്ത് ഇന്ന് കൊവിഡ് അവലോകന യോഗം ചേരും. യു എ ഇയില്‍ നിന്ന് വൈകിട്ട് അഞ്ചിന് ഓണ്‍ലൈനായാണ് മുഖ്യമന്ത്രി യോഗത്തിൽ പങ്കെടുക്കുക. ഞായറാഴ്ച്ചകളിലെ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ തുടരേണ്ടതുണ്ടോ എന്ന് യോഗം പ്രധാനമായി ചര്‍ച്ച ചെയ്യും. കൂടുതല്‍ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത സാഹചര്യത്തില്‍ അപകടകരമായ സാഹചര്യമില്ലെന്നാണ് പൊതു വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ക്ക് സാധ്യത കുറവാണ്. എന്നാല്‍ പെട്ടന്ന ഇളവുകള്‍ നല്‍കാനും സാധ്യതയില്ല.