ലോകായുക്ത നിയമഭേദഗതിക്ക് രാഷ്ട്രപതിയുടെ അംഗീകാരം ആവശ്യമില്ലെന്ന് സര്‍ക്കാര്‍. ലോകായുക്ത നിയമത്തില്‍ ഭരണ ഘടനാപരമായ വകുപ്പ് ഉണ്ടെന്ന് സര്‍ക്കാര്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മറുപടി നല്‍കി. വിഷയത്തില്‍ പ്രതിപക്ഷത്തിന്റെ പരാതിയെ തുടര്‍ന്ന് ഗവര്‍ണര്‍ ഇടപെടുകയും സര്‍ക്കാരിനോട് വിശദീകരണം തേടുകയും ചെയ്തിരുന്നു.
നിയമത്തിലെ 14-ാം വകുപ്പ് ഭരണഘടനാ വിരുദ്ധമാണ്. എജിയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത് എന്നും സര്‍ക്കാര്‍ അറിയിച്ചു. എജിയുടെ നിയമോപദേശം ഗവര്‍ണര്‍ക്ക് കൈമാറുകയും ചെയ്തു.