എസ്.എന്‍.ഡി.പി ശാഖക്ക് നേരെ സംഘപരിവാര്‍ ആക്രമണം

0
30

തൃശൂര്‍: കൊടുങ്ങല്ലൂരിൽ  എസ്.എന്‍.ഡി.പി ഓഫീസിന് നേരെ സംഘപരിവാർ ആക്രമണം.  എടവിലങ്ങ് ശിവക്ഷേത്രത്തില്‍ ബ്രാഹ്മണരുടെ കാല്‍കഴുകിച്ചൂട്ടിനെതിരെ  നവോത്ഥാന കൂട്ടായ്മ സംഘടിപ്പിച്ച യാത്രയ്ക്ക് പിന്തുണ നൽകിയതിൻ്റെ പേരിൽ ആണ് ആക്രമണം നടത്തിയത്.

സാമുദായിക സാംസ്‌കാരിക പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച നവോത്ഥാന യാത്രക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എടവിലങ്ങ് എസ്.എന്‍.ഡി.പി ശാഖ നാരങ്ങാനീര് വിതരണം ചെയ്യുവാനുള്ള സാധനങ്ങള്‍ എടവിലങ്ങ് സൊസൈറ്റി ശാഖയില്‍ കരുതിയിരുന്നു. ഇതേതുടര്‍ന്ന് എടവിലങ്ങ് പഞ്ചായത്ത് ബി.ജെ.പി അംഗം ഹരിയടങ്ങുന്ന ഇരുപതോളം വരുന്ന പ്രവര്‍ത്തകര്‍ മാരകായുധങ്ങളുമായി അക്രമം അഴിച്ചുവിടുകയും ഭാരവാഹികളെ ഭീഷണിപ്പെടുത്തുകയുമായിരുന്നു.ആക്രമികള്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് എസ്.എന്‍.ഡി.പി ഭാരവാഹികള്‍ കൊടുങ്ങല്ലൂര്‍ പൊലീസില്‍ പരാതി നല്‍കി.