സ്വപ്‌ന സുരേഷിനെ വീണ്ടും ചോദ്യം ചെയ്യാൻ ഇഡിയുടെ സമന്‍സ്

0
15

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്‌ന സുരേഷ് നടത്തിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇഡി സമന്‍സ് അയച്ചു. നാളെ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ ഉദ്യോഗസ്ഥര്‍ സമ്മര്‍ദ്ദം ചെലുത്തുന്നുവെന്ന ഓഡിയോ എം.ശിവശങ്കര്‍ ആവശ്യപ്പെട്ടത് അനുസരിച്ചാണ് പുറത്ത് വിട്ടതെന്നായിരുന്നു സ്വപ്‌ന സുരേഷിന്റെ പുതിയ ആരോപണം. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇഡി സ്വപ്നയെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മുഖ്യമന്ത്രിയുടെ പേര് ആവശ്യപ്പെടുന്നുവെന്ന ഓഡിയോ സ്വപ്‌ന സുരേഷ് ഇഡിയുടെ കസ്റ്റഡിയിലിരിക്കെയാണ് പുറത്ത് വന്നത്. ഇക്കാര്യം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡി.ജി.പിക്ക് കത്ത് നല്‍കിയിരുന്നു. ഇഡിക്കെതിരെ പോലീസ് കേസെടുത്തിരുന്നു.