ചെറാട് മലയിടുക്കിൽ നിന്ന് ബാബുവിനെ രക്ഷപെടുത്തി

0
42

45 മണിക്കൂറു നീണ്ട പ്രയത്നം ഫലംകണ്ടു ചെറാട് മലയിൽ കുടുങ്ങിയ ബാബുവിനെ രക്ഷപ്പെടുത്തി മലയുടെ മുകളിൽ എത്തിച്ചു. ബാബുവിനടുത്ത് സൈനികൻ എത്തി ഭക്ഷണവും വെള്ളവും നൽകിയ ശേഷം ശരീരത്തിൽ സുരക്ഷാ ബെൽറ്റ് ധരിപ്പിച്ച് മുകളിലേക്ക് ഉയർത്തിയത്.പല ദൗത്യസംഘങ്ങളെ ഏകോപിപ്പിച്ചാണ് പ്രവർത്തനങ്ങൾ മുന്നോട്ട് പോകുന്നത്. 600 മീറ്ററോളം ബാബുവിനെ മുകളിലേക്ക് ഉയർത്തിയത്. സൈനികന്‍റെ ശരീരത്തോട് ചേർത്ത് ബെൽറ്റിൽ ബാബുവിനെ കെട്ടി വളരെ പതുക്കെയാണ് മുകളിൽ എത്തിച്ചത്. രണ്ടേകാൽ മണിക്കൂറോളം സമയമെടുത്താണ് സേനാ അംഗങ്ങൾ ബാബുവിനെ മുകളിൽ എത്തിച്ചത്. ബാബുവിന്റെ ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ടതില്ല എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.