ബാബുവിനെതിരെ കേസെടുക്കില്ലെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ

0
15

ബാബുവിനെതിരെ കേസെടുക്കില്ലെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രൻ. നിയമനടപടികൾ സ്വീകരിക്കേണ്ട എന്ന നിർദേശം ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നൽകിയതായി മന്ത്രി പറഞ്ഞു. വനമേഖലയിൽ അതിക്രമിച്ചു കയറിയെന്ന കുറ്റം ചുമത്തി ബാബുവിനെതിരെ കേസെടുക്കുമെന്ന് നേരത്തെ വനംവകുപ്പ് പറഞ്ഞിരുന്നു. കേരളാ ഫോറസ്റ്റ് ആക്ട് സെക്ഷൻ 27 പ്രകാരം വനമേഖലയിൽ അതിക്രമിച്ചു കയറിയെന്ന കുറ്റം ചുമത്തി ബാബുവിനെതിരെ കേസെടുക്കുമെന്ന് നേരത്തെ വനംവകുപ്പ് പറഞ്ഞിരുന്നു.
തിങ്കളാഴ്ച ഉച്ചയോടെയാണ് ബാബുവും സുഹൃത്തുക്കളും ചോറോട് മല കയറിയത്. തിരിച്ചിറങ്ങുന്നതിനിടെ ബാബു മലയിടുക്കില്‍ കുടുങ്ങി. കുടുങ്ങിയ ബാബു തന്നെയാണ് ഫയർഫോഴ്സിനെ വിവരം അറിയിച്ചത്. നാട്ടുകാരും സന്നദ്ധപ്രവർത്തകരും ഫയർഫോഴ്സും രക്ഷപ്പെടുത്താന്‍ പലവിധ ശ്രമങ്ങള്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് ഇന്നലെ രാവിലെ 11 മണിയോടെയാണ് ബാബുവിനെ രക്ഷപ്പെടുത്തിയത്.