കോവിഡ് വ്യാപനം കുറഞ്ഞതോടെ സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍.തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്തെ അങ്കണവാടികളും പ്രവര്‍ത്തിക്കും. ഉത്സവങ്ങള്‍ക്ക് പരമാവധി 1500 പേരെ പങ്കെടുപ്പിക്കാം. 25 ചതുരശ്രഅടിയില്‍ ഒരാള്‍ എന്ന നിലയില്‍ ആളുകളെ നിയന്ത്രിക്കണം. ആറ്റുകാല്‍ പൊങ്കാല, മാരാമണ്‍ കണ്‍വെന്‍ഷന്‍, ആലുവ ശിവരാത്രി അടക്കമുള്ള ഉത്സവങ്ങള്‍ക്കും മതപരമായ ചടങ്ങളുകള്‍ക്കും ഇളവ് ബാധകമാണ്. ആറ്റുകാലില്‍ ക്ഷേത്രത്തിന് പുറത്തുള്ളവര്‍ വീടുകളില്‍ പൊങ്കാല ഇടണം.