ഹിജാബില്‍ ഗവര്‍ണറുടേത് ആര്‍.എസ്.എസിന്റെ ശൈലി: കെ.മുരളീധരന്‍

0
22

ഹിജാബ് നിരോധനത്തെ പിന്തുണച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കെ.മുരളീധരന്‍ എം.പി. ആര്‍.എസ്.എസിന്റെ ശൈലിയിലാണ് ഗവര്‍ണര്‍ സംസാരിക്കുന്നത്. ഗവര്‍ണര്‍ സ്ഥാനത്തിരുന്ന് പറയാന്‍ പാടില്ലാത്ത കാര്യങ്ങളാണ് ഹിജാബ് വിഷയത്തില്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞിരിക്കുന്നതെന്നും കെ.മുരളീധരന്‍ വിമര്‍ശിച്ചു.സെക്കുലര്‍ ശൈലിയല്ല ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെത്. സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയുള്ള നിലപാടാണ് ആരിഫ് മുഹമ്മദ് ഖാന്റെത്. ഈ രീതിയില്‍ മുന്നോട്ട് പോയാല്‍ യു.ഡി.എഫ് ഗവര്‍ണര്‍ക്കെതിരെ സമരത്തിനിറങ്ങുമെന്നും കെ.മുരളീധരന്‍ പറഞ്ഞു.