പതിനഞ്ചാം നിയമസഭയുടെ നാലാമത് സമ്മേളനം ആരംഭിച്ചു. ഗവര്‍ണറുടെ നയപ്രഖ്രാപന പ്രസംഗത്തിനിടെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തി. സര്‍ക്കാരിനും ഗവര്‍ണര്‍ക്കുമെതിരെ ഗോ ബാക്ക് മുദ്രാവാക്യം വിളിച്ച് പ്രതിപക്ഷം സഭ ബഹിഷ്‌കരിക്കുകയായിരുന്നു. അതേസമയം പ്രതിപക്ഷ പ്രതിഷേധത്തില്‍ ക്ഷുഭിതനായ ഗവര്‍ണര്‍ പ്രതിഷേധിക്കേണ്ട സമയം ഇതല്ലെന്ന് പറഞ്ഞു. നയപ്രഖ്യാപനം ബഹിഷ്‌കരിച്ച പ്രതിപക്ഷം നിയമസഭ കവാടത്തില്‍ പ്രതിഷേധിക്കുകയാണ്. സഭയില്‍ പ്രതിപക്ഷ നേതാവി വി.ഡി സതീശന്‍ സംസാരിക്കാന്‍ എഴുന്നേറ്റെങ്കിലും അനുവദിച്ചിരുന്നില്ല. സംസ്ഥാന നിയമസഭ സമ്മേളനം ആരംഭിക്കാനിരിക്കെ സഭ ബഹിഷ്‌കരിക്കുമെന്ന് പ്രതിപക്ഷം അറിയിച്ചിരുന്നു.