അഹമ്മദാബാദ് സ്‌ഫോടന കേസില്‍ 38 പേര്‍ക്ക് വധശിക്ഷ

0
21

56 പേരുടെ മരണത്തിനിടയാക്കിയ  അഹമ്മദാബാദ് സ്‌ഫോടന കേസില്‍ പ്രതികൾക്ക് വധശിക്ഷ വിധിച്ചു. 38 പേര്‍ക്കാണ്  അഹമ്മദാബാദ് പ്രത്യേക കോടതി ജഡ്ജ്‌ എ ആര്‍ പട്ടേൽ വധശിക്ഷ നൽകിയത് . കേസിൽ ആകെ 49 പ്രതികളാണുള്ളത്. വധശിക്ഷ ലഭിച്ച 38 പേർക്ക് പുറമേ മറ്റു 11 പേര്‍ക്ക് മരണംവരെ ജീവപര്യന്തം തടവും കോടതി വിധിച്ചു. പ്രതികളിൽ 4 മലയാളികളുമുണ്ട്.ഇരാറ്റുപേട്ട സ്വദേശി ശാദുലി, സഹോദരന്‍ ശിബിലി, ആലുവ സ്വദേശി അന്‍സാരി, കൊണ്ടോട്ടി സ്വദേശി ശറഫുദ്ധീന്‍ എന്നിവരാണ് ശിക്ഷിക്കപ്പെട്ട മലയാളികള്‍

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപയും പരുക്കേറ്റവുരുടെ കുടുംബങ്ങള്‍ക്ക് 50000 രൂപയും നല്‍കണം.