അബ്ദുൽ വഹാബ് പക്ഷത്തിന് കേന്ദ്ര നേതൃത്വത്തിന്റെ കാരണംകാണിക്കൽ നോട്ടീസ്

0
23

ഐഎൻഎൽ ദേശീയ നേതൃത്വം അബ്ദുൽ വഹാബ് നേതാക്കൾക്കെതിരെ  കാരണം കാണിക്കൽ നോട്ടീസ് നൽകി. പാർട്ടിയിൽ നിന്ന് പുറത്താക്കാതിരിക്കാൻ കാരണം ബോധിപ്പിക്കണമെന്നാവശ്യപ്പെട്ട്  എ.പി അബ്ദുൽ വഹാബ് , സി. സി നാസർ കോയ എന്നിവർക്കാണ് നോട്ടീസ് നൽകിയത്. സംഘടനാപരമായ അച്ചടക്കലംഘനം നടത്തി, സംസാഥാന കൗൺസിൽ വിളിച്ചു ചേർത്തു, ദേശീയ നേതൃത്വത്തെ തള്ളിപ്പറഞ്ഞു തുടങ്ങിയ കാര്യങ്ങളാണ് നോട്ടീസിൽ പ്രധാനമായും ഉന്നയിച്ചിരിക്കുന്നത്.