കിഴക്കമ്പലത്ത് കഴിഞ്ഞ ദിവസം മരിച്ച ദീപുവിന്‍റേത് ആസൂത്രിത കൊലപാതകമെന്ന് ട്വന്‍റി ട്വന്‍റി ചീഫ് കോർഡിനേറ്റർ സാബു എം.ജേക്കബ്. 10 വർഷത്തിനിടെ ഒരു ട്വന്‍റി ട്വന്‍റി പ്രവർത്തകനും ആരെയും ആക്രമിച്ചിട്ടില്ല. പക്ഷെ ഞങ്ങളുടെ പ്രവർത്തകർ പല തവണ ആക്രമിക്കപ്പെട്ടു. കൊലപാതകത്തിന് പിന്നില്‍ സിപിഎം ആണെന്നും അദ്ദേഹം ആരോപിച്ചു. ദീപുവിനെ പ്രൊഫഷണല്‍ കൊലയാളികളെ പോലെ നാല് പേര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചു എന്നും സാബു ആരോപിച്ചു
ശ്രീനിജൻ എം.എല്‍.എ ആയ ശേഷം 50ഓളം പേർ ആക്രമിക്കപ്പെട്ടുവെന്നും സാബു ജേക്കബ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പഞ്ചായത്തുകള്‍ ആവശ്യപ്പെട്ടതിന് അനുസരിച്ചാണ് സ്ട്രീറ്റ് ലൈറ്റ് ചലഞ്ചുമായി മുന്നോട്ടുപോയത്. ലൈറ്റ് അണക്കൽ സമരത്തിൽ ട്വന്‍റി ട്വന്‍റി എടുത്തത് ഗാന്ധിയൻ സമീപനമാണ്.
എംഎല്‍എ ഗുണ്ടകള്‍ക്ക് അഴിഞ്ഞാടാന്‍ ലൈസന്‍സ് കൊടുത്തിരിക്കുകയാണ്. മര്‍ദ്ദനത്തിന് ശേഷം കേസ് കൊടുക്കരുതെന്ന് പറഞ്ഞു ദീപുവിനെ ഭീഷണിപ്പെടുത്തി. കൊലപാതകം നടത്തിയവര്‍ നിരന്തരമായി എംഎല്‍യുമായി ബന്ധപ്പെട്ടിരുന്നു. കേസില്‍ ഒന്നാം പ്രതിയായി ചേര്‍ക്കേണ്ടത് എംഎല്‍എയെയാണ് എന്നും അദ്ദേഹം പറഞ്ഞു