തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്തെ സ്‌കൂളുകള്‍ പൂര്‍ണ്ണമായി തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. ഇന്നും നാളെയുമായി സ്‌കൂളുകളിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കും. വിദ്യാര്‍ത്ഥികളും, രക്ഷിതാക്കളും ഒരു തരത്തിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി പറഞ്ഞു.
ഫെബ്രുവരി 21ാം തിയതി മാതൃ ഭാഷ ദിനമായതിനാല്‍ എല്ലാ സ്‌കൂളുകളിലും മാതൃഭാഷ പ്രതിജ്ഞ നടത്തും. സ്‌കൂളുകളില്‍ ഹാജരും യൂണിഫോമും നിര്‍ബന്ധമാക്കില്ലെന്നും മന്ത്രി പറഞ്ഞു. എല്ലാവരും എത്തണമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.