തലശ്ശേരിയില്‍ സിപിഎം പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തി

0
32

കണ്ണൂരിൽ വീണ്ടും രാഷ്ട്രീയ കൊലപാതകം, സി പി എം പ്രവർത്തകൻ പുന്നോല്‍ സ്വദേശി ഹരിദാസ് (54) ആണ് കൊല്ലപ്പെട്ടത്. കൊല്ക്ക് പിന്നില്‍ ആര്‍.എസ്.എസ് ആണെന്ന് സി.പി.എം ആരോപിച്ചു

തലശ്ശേരിയില്‍  പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു സംഭവം. മത്സ്യതൊഴിലാളിയായ ഹരിദാസ് രാത്രി ജോലി കഴിഞ്ഞ വീട്ടിലേക്ക് മടങ്ങിയ വഴിയായിരുന്നു സംഭവം. രണ്ട് ബൈക്കുകളില്‍ ആയി എത്തിയ സംഘം വീടിനടുത്ത് വച്ച് ഹരിദാസിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഒരു കാല്‍ വെട്ടി മാറ്റിയ നിലയിലായിരുന്നു.

സംഭവത്തില്‍ ഏഴ്‌ പേരെ കസ്റ്റഡിയില്‍ എടുത്തു. വിവാദ പ്രസംഗം നടത്തിയ ബിജെപി കൗണ്‍സിലര്‍ ലിജീഷിനെയും കസ്റ്റഡിയില്‍ എടുക്കും. പുന്നോലിലെ ക്ഷേത്ര ഉത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട് സി.പി.എം ബി.ജെ.പി സംഘര്‍ഷം ഉണ്ടായിരുന്നു. ഇതിന്റെ പിന്നാലെയാണ് ആക്രമണം നടന്നത് .