നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം തടയണമെന്നാവശ്യപ്പെട്ട് പ്രതിസ്ഥാനത്തുള്ള നടൻ ദിലീപ് നല്‍കിയ ഹരജിയില്‍ കക്ഷി ചേരാന്‍ അനുവദിക്കണമെന്ന ആക്രമിക്കപ്പെട്ട നടിയുടെ ആവശ്യം കോടതി അംഗീകരിച്ചു. തുടരന്വേഷണം റദ്ദാക്കണമെന്ന ഹരജിയെ എതിര്‍ത്താണ് കേസില്‍ കക്ഷി ചേരാൻ നടി അപേക്ഷ നല്‍കിയിരുന്നത്. തുടരന്വേഷണം റദ്ദാക്കണമെന്ന പ്രതിയുടെ ഹരജി നിലനില്‍ക്കില്ലെന്ന് നടി ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരായ വധഗൂഢാലോചന കേസില്‍ ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സുരാജ് . കളമശേരി ക്രൈംബ്രാഞ്ച് ഓഫിസിൽ ചോദ്യം ചെയ്യലിന് ഹാജരായി. ദിലീപിന്റെ സഹോദരന്‍ അനൂപ് നാളെ ഹാജരാകും.