ദിലീപിന്റെയും കൂട്ടുപ്രതികളുടെയും ഫോണിലെ നിര്‍ണ്ണായക വിവരങ്ങള്‍ നശിപ്പിക്കപ്പെട്ടുവെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. കഴിഞ്ഞ ജനുവരി 29 ന് ഫോണുകള്‍ ഹാജരാക്കാന്‍ കോടതി നിർദ്ദേശിച്ചിരുന്നു. ഇതിനുപിന്നാലെ ജനുവരി 30 നാണ് വിവരങ്ങള്‍ നശിപ്പിക്കപ്പെട്ടതെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ബോധിപ്പിച്ചു.
നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം അന്തിമഘട്ടത്തിലാണെന്നും പ്രോസിക്യൂഷൻ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. ഏതാനും ഡിജിറ്റല്‍ തെളിവുകളുടെ പരിശോധനകൂടി പൂര്‍ത്തിയാകാനുണ്ടെന്നും മാര്‍ച്ച് ഒന്നിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാവില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി