കെപിഎസി ലളിതയുടെ സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ വടക്കാഞ്ചേരിയിലെ വീട്ടുവളപ്പില്‍ വൈകിട്ട് നടക്കും

0
31

അന്തരിച്ച നടി കെപിഎസി ലളിതയുടെ സംസ്‌കാരം  തൃശൂര്‍ വടക്കാഞ്ചേരിയിലെ വീട്ടുവളപ്പില്‍ ഇന്നു വൈകിട്ട് നടക്കും. ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരചടങ്ങുകൾ  നടക്കുക. രാവിലെ 8 മണിക്ക് തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തില്‍ ആരംഭിച്ച പൊതുദര്‍ശനം 11 മണിവരെ തുടരും. തൃശ്ശൂരിലും സംഗീത നാടക അക്കാദമി ഹാളിലും പൊതുദര്‍ശനമുണ്ടാകും.

തുടര്‍ന്ന് വൈകിട്ട് അഞ്ച് മണിക്ക് വടക്കാഞ്ചേരിയിലെ വീട്ടില്‍ സംസ്‌കാര ചടങ്ങുകള്‍ നടത്തും. ദീര്‍ഘനാളായി അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അവര്‍. നാടകത്തിലൂടെ അഭിനയരംഗത്തെത്തിയ ലളിത മലയാളത്തിലും തമിഴിലുമായി അഞ്ഞൂറ്റിയന്‍പതിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. കേരള സം​ഗീത നാടക അക്കാദമി ചെയർപേഴ്സണായിരുന്നു