കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന് പുതിയ ഔദ്യോഗിക വാഹനമായി ബെൻസ് കാർ. ബെന്‍സ് കാര്‍ വാങ്ങാനുള്ള ഗവര്‍ണറുടെ നിര്‍ദേശം സര്‍ക്കാര്‍ അംഗീകരിച്ച് ഉത്തരവായി. കാറിൻറെ വില 85.18 ലക്ഷം രൂപയാണ്. നിശ്ചയിച്ചിരിക്കുന്നത്. ബെന്‍സിന്റെ ജിഎല്‍ഇ ക്ലാസിലുള്ള വാഹനമാണ് വാങ്ങുന്നത്.
എം.ഒ.എച്ച്. ഫാറൂഖ് ഗവര്‍ണറായിരുന്നപ്പോള്‍ വാങ്ങിയ പഴയ ബെന്‍സ് കാര്‍ ആണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. ഒരു ലക്ഷം കിലോമീറ്റര്‍ ഓടിയപ്പോള്‍ സുരക്ഷാ കാരണങ്ങളാല്‍ കാര്‍ മാറ്റണമെന്നു മരാമത്ത് വകുപ്പ് എന്‍ജിനീയര്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.