പ്രതിപക്ഷനേതാവ് വി ഡി സതീശൻ്റെ ഔദ്യോഗികവസതിയിൽ ഗ്രൂപ്പ് യോഗം നടത്തി എന്ന സംശയത്തെ തുടർന്ന് പരിശോധന നടത്താന്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ ഒരു സംഘത്തെ അയച്ചതായി ആരോപണം. വിഡി സതീശന്റെ ഔദ്യോഗിക വസതിയായ കൻ്റോണ്‍മെന്റ് ഹൗസിന് മുൻപിൽ ഇന്നലെ രാത്രി പത്ത് മണിയോടെ കെപിസിസി അയച്ച സംഘം എത്തി.
രാത്രിയിൽ ഔദ്യോഗിക വസതിയിൽ പ്രതിപക്ഷനേതാവ് കൂടാതെ പത്തിലേറെ നേതാക്കള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഗ്രൂപ്പ് യോഗമല്ല അവിടെ നടന്നത് എന്നാണ് കണ്ടോൺമെൻറ് ഹൗസിൽ ഉണ്ടായിരുന്ന നേതാക്കള്‍ പറയുന്നത്. അതേ സമയം ഗ്രൂപ്പ് യോഗത്തിനെതിരേ ഹൈക്കമാന്‍ഡിനു പരാതി നല്‍കാന്‍ ഒരുങ്ങുകയാണു കെപിസിസി നേതൃത്വം.