സംസ്ഥാനത്ത് പൊതു പരിപാടികളില്‍ 1500 പേര്‍, തിയേറ്ററുകളില്‍ 100 ശതമാനം പ്രവേശനം

0
23

കോവിഡ് വ്യാപനത്തിന്റെ തോതിൽ കാര്യമായ കുറവ് വന്ന  സാഹചര്യത്തില്‍ സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ ഏര്‍പ്പെടുത്തി . ജില്ലകളെ കാറ്റഗറി തിരിക്കുന്നത് അവസാനിപ്പിച്ചു. തിയേറ്ററുകള്‍, ബാറുകള്‍, പൊതു-സ്വകാര്യ സ്ഥാപനങ്ങള്‍, ഹോട്ടലുകള്‍ തുടങ്ങിയവയ്ക്ക് കൂടുതൽ ഇളവുകള്‍ നല്‍കി. തിയേറ്ററുകളില്‍ 100 ശതമാനം സീറ്റുകളിലും പ്രവേശനം അനുവദിക്കും. . ബാറുകള്‍, ക്ലബുകള്‍, റസ്റ്റോറന്റുകള്‍ എന്നിവിടങ്ങളിലെ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു. പൊതു പരിപാടികളില്‍ 1500 പേര്‍ക്കാണ് അനുമതി.സര്‍ക്കാര്‍ പരിപാടികള്‍ ഓണ്‍ലൈനായി നടത്തണമെന്ന വ്യവസ്ഥയും ഒഴിവാക്കി.