മലപ്പുറം: മഹാനായ സേട്ട് സാഹിബ് എന്നു പറയുന്ന ഒരു അത്യാന്തിക ദീപ്തിക്ക് പിറകെ നാമെല്ലാവരും ഉത്തരവാദിത്യങ്ങൾ നിർവഹിക്കാൻ ബാധ്യസ്തരായ് നിയോഗികപെട്ട ആളുകളാണെന്ന ഉത്തമ ബോധ്യം നമുക്കുണ്ടാവണം. എനിക്ക് ശേഷം പ്രളയമെന്ന ചിന്ത ആരെങ്കിലും വെച്ച് പുലർത്തുന്നുവെങ്കിൽ കൈവെടിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. മഹാനായ മെഹബൂബെ മില്ലത്ത് എൻ്റെ കൈകളിൽ ഏല്പിച്ച ഒരു അമാനത്താണ് ഇന്ത്യൻ നാഷണൽ ലീഗ് എന്ന് ആരെങ്കിലും അവകാശപെട്ടാൽ ഈ നിയോഗം ഏറ്റെടുക്കാൻ ഏറ്റവും അയോഗ്യനായ വ്യക്തി അദ്ദേഹമായിരിക്കുമെന്ന് മലപ്പുറത്ത് ഗ്രേസ് ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന നാഷണൽ യൂത്ത് ലീഗ് സംസ്ഥാന മീറ്റ് ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു.
ഈ പ്രസ്ഥാനം ആരുടെയെങ്കിലും കൈയ്യിൽ അമാനത്തായ്, സൂക്ഷിപ്പ് മുതലായ് എല്പിക്കപ്പെട്ടിറ്റുണ്ടങ്കിൽ ഈ രാജ്യത്ത് ഈ പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന അനേകായിരം പ്രവർത്തകരുടെ കൈകളിലാണെന്ന വസ്തുത മനസിലാകേണ്ടതാണെന്ന് അദ്ദേഹം ഉണർത്തുകയുണ്ടായ്.
ഞാൻ വന്നതിന് ശേഷമാണ് ഇതൊരു പാർട്ടിയായത് എന്ന ധാരണ ആരെങ്കിലും വെച്ച് പുലർത്തുന്നുവെങ്കിൽ അതിനെ ചെറുത്തു തോൽപ്പികേണ്ട ബാധ്യതകൂടി നമുക്ക് ഉണ്ട് നമുക്ക് മുന്നെ നടന്ന നീങ്ങിയ സി.കെ.പി ചെറിയ മമ്മുക്കേയിമുതൽ അവസാനം നമ്മോട് വിട പറഞ്ഞ് പോയ എസ്.എ വരെയുള്ള പ്രഗത്ഭ നേതാക്കൾ കാണിച്ച വഴിയിൽക്കൂടി ഈ പാർട്ടിക്ക് വേണ്ടി കഠിനധ്യാനം ചെയ്ത പ്രവർത്തകരുടെ കൂടിയാണ് ഈ പ്രസ്ഥാനം ഈ പ്രസ്ഥാനത്തിന് വേണ്ടി രക്തസാക്ഷിയുടെയും, കേസും, ജയിലുമായ് ദുരിതക്കയത്തിൽ നീന്തി തുടിച്ചവരുടെയും, ഈ പ്രസ്ഥാനത്തിൽ പ്രവർത്തിച്ചതിൻ്റെ പേരിൽ നീണ്ട കാലം കല്യാണം മുടങ്ങിയ സഹോദരങ്ങളുടെയും, പെൺകുട്ടികളുടെ കല്യാണം മുടങ്ങുന്നത് കാരണം ഹൃദയം പൊട്ടി മരണപെട്ട സഹോദരങ്ങളുടെയും ത്യാഗത്തിൻ്റെ ഫലമാണ് ഇന്ത്യൻ നാഷണൽ ലീഗ് എന്ന സേട്ട് സാഹിബിൻ്റെ പ്രസ്ഥാനം എന്ന് ഇത്തരം അവകാശവാതങ്ങൾ ഉയർത്തുന്നവർ ഓർക്കുന്നത് നന്നായിരിക്കുമെന്ന് ഈ അവസരത്തിൽ ഉണർത്തുന്നതായ് അദ്ദേഹം പറഞ്ഞു