കേരള പ്രസ് ക്ലബ് കുവൈത്ത് മാധ്യമപരിചയ ശില്പശാല സംഘടിപ്പിച്ചു.

0
23

 

കുവൈത്ത് സിറ്റി: പ്രവാസി സംഘടന പ്രതിനിധികൾക്ക് വേണ്ടി ഒരുക്കിയ ശില്പശാലയിൽ മാധ്യമമേഖലയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ചർച്ചയായി. ഫർവാനിയ ഐഡിയൽ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ജനറൽ സെക്രട്ടറി ടി വി ഹിക്മത്ത് ആമുഖ ഭാഷണം നടത്തി. ‘മാധ്യമ പരിചയം’ എന്ന് പേരിട്ട ശില്പശാലയിൽ ഗൾഫ് മാധ്യമം ബ്യൂറോ ഇൻചാർജ് അസ്‌ലം പി . വിബ്ജിയോർ, ടിവി എഡിറ്റർ മുനീർ അഹമ്മദ് എന്നിവർ വിവിധ സെഷനുകൾഅവതരിപ്പിച്ചു.

സംഘടനകളുടെ മീഡിയ കോ ഓർഡിനേറ്റർക്ക് ഉപകാരപ്രദമാകുന്ന തരത്തിലായിരുന്നു സെഷനുകൾ ക്രമീകരിച്ചിരുന്നത്. കുവൈത്തിലെ വിവിധ പ്രവാസി കൂട്ടായ്മകളിൽ നിന്നായി അറുപതോളം പേർ ശില്പശാലയിൽ പങ്കെടുത്തു. ചോദ്യോത്തരസെഷനിൽ ഷാജഹാൻ, സുജിത് സുരേഷൻ, ജസീൽ ചെങ്ങളാൻ എന്നിവർ സദസ്യരുമായി സംവദിച്ചു. അനിൽ കെ നമ്പ്യാർ നന്ദി പറഞ്ഞു സത്താർ കുന്നിൽ, രഘു പേരാമ്പ്ര, ശ്രീജിത്ത്, അബ്ദുൽ റസാഖ് , സലിം കോട്ടയിൽ എന്നിവർ നേതൃത്വം നൽകി .