51ാമത് കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ചിത്രത്തിനുള്ള പുരസ്കാരം ജിയോ ബേബി സംവിധാനം ചെയ്ത ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന് സ്വന്തമാക്കി. കപ്പേള എന്ന ചിത്രത്തിലെ അഭിനയത്തിന് അന്ന ബെന്‍ മികച്ച നടിക്കുള്ള പുരസ്കാരം നേടി. വെള്ളത്തിലെ അഭിനയത്തിന് ജയസൂര്യ മികച്ച നടനായും തെരഞ്ഞെടുക്കപ്പെട്ടു. ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിലൂടെ മികച്ച തിരക്കഥക്കുള്ള പുരസ്കാരം ജിയോ ബേബി സ്വന്തമാക്കി. മികച്ച രണ്ടാമത്തെ ചിത്രമായി തിങ്കളാഴ്ച നിശ്ചയം തെരഞ്ഞെടുക്കപ്പെട്ടു. മികച്ച സംവിധായകനുള്ള പുരസ്ക്കാരത്തിന് സിദ്ധാര്‍ഥ് ശിവ (ചിത്രം–എന്നിവര്‍) അർഹനായി.
മറ്റ് അവാർഡുകൾ നേടിയവർ
മികച്ച ജനപ്രിയചിത്രം–അയ്യപ്പനും കോശിയും
മികച്ച സംഗീതം–എം.ജയചന്ദ്രന് (സൂഫിയും സുജാതയും)
മികച്ച സ്വഭാവനടി–ശ്രീരേഖ (വെയില്)
മികച്ച സ്വഭാവനടന്‍–സുധീഷ്
മികച്ച ഗായിക–നിത്യ മാമ്മന്‍
മികച്ച ഗായകന്–ഷഹ്ബാസ് അമന്
മികച്ച ഗാനരചന–അന്‍വര്‍ അലി
മികച്ച കഥാകൃത്ത്–സെന്ന ഹെഗ്ഡെ