നിയമലംഘകരെ പിടിക്കാൻ ഓപ്പറേഷൻ സ്ക്രീൻ

0
30

തിരുവനന്തപുരം: സംസ്ഥാനത്ത് മോട്ടോർ വാഹന വകുപ്പിൻറെ ഓപ്പറേഷൻ സ്ക്രീൻ പരിശോധന ഇന്നുമുതൽ ആരംഭിക്കും . ട്രാൻസ്പോർട്ട് കമ്മീഷണറുടെ നിർദേശാനുസരണമാണ് പരിശോധന നടത്തുന്നത്. വാഹന ഗ്ലാസുകളിൽ കൂളിംഗ് പേപ്പർ ഒട്ടിച്ചതും കർട്ടൻ സ്ഥാപിച്ചതും ശ്രദ്ധയിൽപ്പെട്ടാൽ അത്തരം വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിക്കും. ഇത്തരം വാഹനങ്ങളെ കരിമ്പട്ടികയിൽ പെടുത്താനാണ് ട്രാൻസ്പോർട്ട് കമ്മീഷണറുടെ ഉത്തരവിൽ പറയുന്നത്. ഇത്തരം വാഹന ഉടമകൾക്കുമേൽ പിഴ ചുമത്തും, ഇ- ചലാൻ വഴിയാണ് പിഴ ചുമത്തുക.