തിരുവനന്തപുരം: കേരളം ഇന്ധനനികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. പെട്രോള്‍, ഡീസല്‍ വില കുറച്ച കേന്ദ്രത്തിന്റെ നടപടി പോക്കറ്റടിച്ചിട്ട് വണ്ടിക്കൂലി തിരിച്ചുകൊടുക്കുന്ന സമീപനമാണെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാനങ്ങള്‍ക്ക് നികുതി കുറയ്ക്കുന്നതിന് പരിധിയുണ്ടെന്നും കേന്ദ്രം വില കുറച്ചതിന് ആനുപാതികമായി സംസ്ഥാനവും വില കുറച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രം 10 രൂപ ഡീസലിന് കുറച്ചപ്പോള്‍ കേരളം 2.50 രൂപയും, 5 രൂപ പെട്രോളിന് കുറച്ചപ്പോള്‍ സംസ്ഥാനം 1.60 രൂപയും ആനുപാതികമായി കുറച്ചുവെന്നും ധനമന്ത്രി പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശത്തിനെ തുടർന്ന് പല സംസ്ഥാനങ്ങളും പെട്രോളിന്‍റെയും ഡീസലിന്‍റെയും നികുതി കുറച്ചു.