61-ാമത് കേരള സ്‌കൂള്‍ കലോത്സവത്തിന് തുടക്കം. കോഴിക്കോട് വിക്രം മൈതാനിയിലെ അതിരാണിപ്പാടം എന്ന് പേരിട്ട മുഖ്യ വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സ്പീക്കര്‍ എ എന്‍ ഷംസീര്‍, മന്ത്രിമാരായ വി ശിവന്‍കുട്ടി, മുഹമ്മദ് റിയാസ് തുടങ്ങിയവര്‍ പങ്കെടുത്തു. ചലച്ചിത്ര താരം ആശ ശരതായിരുന്നു മുഖ്യാതിഥി. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്നുള്ള രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സ്‌കൂള്‍ കലോത്സവം വീണ്ടും നടക്കുന്നത്. പതിനൊന്നരയോടെ മത്സരങ്ങള്‍ക്ക് തുടക്കമാകും. അഞ്ച് ദിവസം കൊണ്ട് 24 വേദികളിലായി 239 ഇന മത്സരങ്ങളാണ് നടക്കുന്നത്. പതിനാലായിരത്തോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്നുണ്ട്. മറ്റ് ദിവസങ്ങളില്‍ ഒമ്പത് മണിയോടെ മത്സരങ്ങള്‍ ആരംഭിക്കും. കലോത്സവ വേദിയില്‍ റിപ്പോര്‍ട്ടര്‍ ടിവിയുടെ പവലിയന്‍ സജ്ജമാണ്. മന്ത്രി മുഹമ്മദ് റിയാസ് ഇന്ന് രാവിലെ പവലിയന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ജനുവരി ഏഴിന് കലാമാമാങ്കത്തിന് കൊടിയിറങ്ങും. പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് ഉദ്ഘാടനം ചെയ്യുന്നത്. കലോത്സവത്തിന്റെ ഭാഗമായി കോഴിക്കോട് നഗരത്തില്‍ ജനുവരി ഒന്നുമുതല്‍ ഏഴുവരെ പൊലീസ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്