സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു; മൂന്ന് മരണം

0
33

സംസ്ഥാനത്ത് ശക്തമായ മഴയെ തുടർന്ന് വ്യാപക നാശനഷ്‌ടം. മൂന്ന് മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മലപ്പുറം കരിപ്പൂരിൽ വീട് തകർന്ന് അബൂബക്കർ സിദ്ധിക്കിൻറെ മക്കളായ ലിയാന ഫാത്തിമ (8), ലുബാന ഫാത്തിമ (ഏഴ് മാസം) കൂടാതെ കൊല്ലത്ത്‌ തോട്ടിൽ വീണ് വയോധികനായ ഗോവിന്ദരാജ് (65) എന്നിവർ മരിച്ചു. പല നദികളും കരകവിഞ്ഞൊഴുകുന്നതിനാൽ ദേശീയ പാതകളിലടക്കം വെള്ളം കയറി ഗതാഗത തടസ്സമുണ്ടായി. കൂടാതെ പല സ്ഥലങ്ങളിലും മരം വീണും മണ്ണിടിച്ചിലിനെ തുടർന്നും ഗതാഗത തടസം നേരിട്ടു.

സംസ്ഥാനത്ത്‌ ഒക്ടോബർ 15 വരെ ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ടും തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.